അമേരിക്കയുമായും ഇസ്രയേലുമായും യുദ്ധം എപ്പോൾ വേണമെങ്കിലും പുനരാരംഭിക്കാമെന്ന് ഇറാൻ. ഈ രാജ്യങ്ങളുമായി തങ്ങൾ വെടിനിർത്തൽ കരാറിൽ ഏർപ്പെട്ടിട്ടില്ലെന്നും ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. ......
സംസ്ഥാനത്ത് ഇന്നും തീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ......
യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുക്രൈൻ പ്രസിഡന്റ് വ്ലാഡ്മിർ സെലൻസ്കിയുമായി നടത്തിയ ചർച്ച അവസാനിച്ചു. ചർച്ച ഫലപ്രദമെന്ന് പിന്നീട് ട്രംപ് പറഞ്ഞെങ്കിലും വെടിനിർത്തൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ധാരണയായില്ല. ......
യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി അലാസ്കയിൽ ചർച്ച നടത്തിയതിന് പിന്നാലെ റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിർ പുടിൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണിൽ വിളിച്ച് സംസാരിച്ചു. അലാസ്ക ഉച്ചകോടിയുടെ വിശദാംശങ്ങൾ പുടിൻ ഇന്ത്യൻ പ്രധാനമന്ത്രിയുമായി പങ്കുവെച്ചു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ......
മാധ്യമങ്ങൾ ഇത്തരം തോന്നിവാസങ്ങൾ വാർത്തയാക്കി ആഘോഷിക്കുകയാണന്നുംആളുകളെ അപമാനിക്കാൻ ആരെങ്കിലും എന്തെങ്കിലും വിളിച്ചു പറഞ്ഞാൽ എല്ലാം വാർത്തയാക്കുമെന്നും മന്ത്രി പറഞ്ഞു.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തന്റെ ഭാര്യ ആയിരുന്നു ടാർഗറ്റ്. പിന്നീട് ഭാര്യാ സഹോദരനായി. ......
2025 ആഗസ്റ്റ് 14 നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിറങ്ങിയത്. ക്ലറിക്കൽ ജോലി കൂടി ചെയ്യണം എന്നത് അടക്കം പറയുന്ന ചില കാര്യങ്ങളിൽ അധ്യാപകർക്ക് പരാതി ഉണ്ടെന്ന് മനസിലാക്കിയതിനെ തുടർന്നാണ് തിരുത്തൽ വരുത്താൻ നിർദേശം നൽകിയതെന്ന് മന്ത്രിയുടെ ഫേയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഫേയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം വായിക്കാം...
ഹയർ സെക്കണ്ടറി പ്രിൻസിപ്പൽമാരെയും അധ്യാപകരെയും സംബന്ധിച്ച് 2025 ആഗസ്റ്റ് 14 ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് സംബന്ധിച്ച വിവാദം ശ്രദ്ധയിൽപ്പെട്ടു. ......
ദോഹ: ചുരുങ്ങിയ കാലത്തിനുള്ളിൽ ശ്രദ്ധേയമായ പ്രവർത്തനം നടത്തി ഓരോ കെഎംസിസി പ്രവർത്തകരുടെയും ഹൃദയത്തിൽ ഇടം പിടിക്കാൻ മുബാറക്കിന് കഴിഞ്ഞു എന്ന് യോഗം ഉൽഘാടനം ചെയ്ത് കൊണ്ട് കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് ടി ടി കെ ബഷീർ പറഞ്ഞു. ആക്റ്റിങ് പ്രസിഡന്റ് സിറാജ് മാതോത്ത് അധ്യക്ഷത വഹിച്ചു. ......
കൊച്ചി: പി ഭാസ്കരനും രാമു കാര്യാട്ടും ചേർന്ന് 1954 സംവിധാനം ചെയ്ത മലയാള സിനിമയിലെ നാഴിക ക്കല്ലാണ് നീലക്കുയിൽ.ചാവറ കൾച്ചർ സെന്ററിന്റെയും കൊച്ചിൻ ഫിലിം സൊസൈറ്റിയുടെയും നേതൃത്വത്തിൽ നാഷണൽ ഫിലിം ആർക്കേവ്സിന്റെ സഹകരണത്തോടെ ചാവറ കൾച്ചറൽ സെന്റർ ഡോൾബി തിയേറ്ററിൽ നീലക്കുയിലിന്റെ നവീകരിച്ച പതിപ്പ് പ്രദർശിപ്പിച്ചു. പഴയകാല സിനിമയെ സ്നേഹിക്കുന്നവരും പുതുതലമുറയിൽ പെട്ടവരും നിറഞ്ഞ സദസ്സിലാണ് പ്രദർശനം നടന്നത്. ......
ചെങ്ങന്നൂർ : ചെങ്ങന്നൂർ താലൂക്കിൽ ചെറിയനാട് പഞ്ചായത്തിൽ തെരുവ് നായയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്കേറ്റു. നാലാം വാർഡ് മാമ്പ്ര പ്ലാമൂട്ടിൽ കമലമ്മ (75)യ്ക്കാണ് നായയുടെ കടിയേറ്റത്. ......